Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

തിരിച്ചടി നൽകാൻ ഒരുങ്ങി ഇന്ത്യ ; ഗൽവാൻ താഴ്‌വരയിൽ ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ചു

ന്യൂഡൽഹി : ഗൽവാൻ താഴ്‌വരയിൽ ടി-90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ . ഒപ്പം മേഖലയിൽ ടാങ്ക് വേധ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു. ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തിൽ നിലയുറപ്പിച്ചത് കണക്കിലെടുത്താണ് ആറ് കരസേന ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ചത്.

ലഡാക്കിലെ 1597 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയിലുടനീളം യുദ്ധവാഹനങ്ങളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്. സ്‌പാൻഗുർ ചുരത്തിലൂടെയുള്ള ചൈനയുടെ ഏത് തരത്തിലുള്ള ആക്രമണ പദ്ധതികളേയും ചെറുക്കുന്നതിന്‌ ചുഷുൾ സെക്ടറിൽ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തേയും വിന്യസിച്ചു.

പാക്ക്, ചൈന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൂപ്പർസോണിക് ആകാശ് മിസൈലുകൾ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.ആകാശ് മിസൈലിന്റെ പരിധി ഏകദേശം 30 കിലോമീറ്ററാണ്. എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണ് ആകാശ് മിസൈലിനുള്ളത്.