Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി: ശിവശങ്കര്‍ അവധിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ മാറ്റി. സ്വര്‍ണ്ണ കള്ളക്കടത്തിലെ മുഖ്യപ്രതി സ്വപ്നയുമായി അടുത്ത ബന്ധമുള്ളയാളാണ് ശിവശങ്കര്‍. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി ഐ എ എസിനാണ് പകരം ചുമതല. എന്നാല്‍ ഐ ടി സെക്രട്ടറിയായി ശിവശങ്കര്‍ തന്നെ തുടരും.

അതേസമയം, ശിവശങ്കര്‍ 6 മാസത്തെ അവധിക്ക് അപേക്ഷ നല്‍കി. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കര്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

ശിവശങ്കറിന് സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശിവശങ്കറെന്ന് അയല്‍വാസികളും വെളിപ്പെടുത്തി. മദ്യപിച്ചാണ് ശിവശങ്കര്‍ സ്ഥിരമായി എത്തിയിരുന്നതെന്നും ഐടി സെക്രട്ടറിയുടെ ഔദ്യോഗിക വാഹനത്തിലാണ് സ്വപ്‌നയുടെ വീട്ടിലേക്ക് വന്നിരുന്നതെന്നും അയല്‍ക്കാര്‍ വെളിപ്പെടുത്തി. സ്വപ്ന നേരത്തെ താമസിച്ചിരുന്ന മുടവന്‍ മുകള്‍ ട്രാവന്‍കൂര്‍ റസിഡന്‍സിയിലെ താമസക്കാരാണ് ഈ വിവരം വെളിപ്പെടുത്തിയത്.