Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കോവിഡ് ഭേദമായവര്‍ക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു

കോവിഡ് ഭേദമായവര്‍ക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ രോഗികളില്‍ ഇത്തരമൊരു അവസ്ഥ കണ്ടെത്തിയതായി വൈദ്യശാസ്ത്ര രംഗത്തുനിന്നുള്ളവരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അനോസ്മിയ എന്നാണ് ഈ അവസ്ഥയെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്.

അനോസ്മിയയ്ക്കു കാരണമാവുന്ന രോഗങ്ങളില്‍ കോവിഡും ഉള്‍പ്പെടുന്നതായാണ് അനോസ്മി ഡോട്ട് ഓര്‍ഗ് ചൂണ്ടിക്കാട്ടുന്നത്. ഗന്ധമറിയാത്തവരെ സഹായിക്കാന്‍ സ്ഥാപിക്കപ്പെട്ടതാണ് അനോസ്മി ഡോട്ട് ഓര്‍ഗ്. ജീവിതത്തില്‍ നിന്ന് ഗന്ധത്തെ ഇല്ലാതാക്കുന്ന അവസ്ഥയാണ് അത്. അതു നമ്മുടെ ജീവിതത്തെ മറ്റൊന്നാക്കി മാറ്റിക്കളയും. സുഗന്ധങ്ങള്‍ മാത്രമല്ല, പുക, ഗ്യാസ് ചോര്‍ച്ച തുടങ്ങിയവയൊന്നും ഈ അവസ്ഥയിലൂടെ കടന്നുപോവുന്നവര്‍ക്ക് അറിയാനാവില്ല.

ഗന്ധം നഷ്ടമാവുന്നതിന് ചികിത്സയൊന്നും ഇല്ല. എട്ടു മുതല്‍ പത്തു ദിവസം വരെയുള്ള സമയം കൊണ്ട് രോഗമുക്തി നേടുന്നവരില്‍ മറ്റു പ്രശ്‌നങ്ങള്‍ കാണുന്നില്ല. എന്നാല്‍ കോവിഡ് വൈറസ് ബാധ നീണ്ടുനില്‍ക്കുന്നവരിലാണ് അനോസ്മിയ പോലെയുള്ള പ്രശ്‌നങ്ങള്‍ ദൃശ്യമാവുന്നത്.