Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ആകാശപ്പോരിന് ഇനി മൂര്‍ച്ച കൂടും: എത്തുന്നു യു എസ് പ്രിഡേറ്റര്‍-ബി ഡ്രോണ്‍

അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്കായി യു എസ് പ്രിഡേറ്റര്‍-ബി ഡ്രോണ്‍ എത്തുന്നു. ആകാശ നിരീക്ഷണത്തിനും ആക്രമണങ്ങള്‍ക്കും കഴിയുന്ന ഇടത്തരം ഉയരത്തിലുള്ള ലോംഗ് എന്‍ഡുറന്‍സ് (MALE) സായുധ പ്രിഡേറ്റര്‍-ബി ഡ്രോണ്‍ ആണ് ഇന്ത്യ വാങ്ങുന്നത്. നിലവില്‍ ലഡാക്കില്‍ ഇസ്രായേല്‍ ഹെറോണ്‍ ഡ്രോണ്‍ ആണ് നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ദ്രുതഗതിയില്‍ ലേസര്‍ ബോംബ് വര്‍ഷിക്കാനും മിസൈല്‍ തൊടുക്കാനും കഴിയുന്നതാണ് പ്രിഡേറ്റര്‍-ബി ഡ്രോണ്‍.

ആയുധങ്ങള്‍ ഇല്ലാത്ത സീ ഗാര്‍ഡിയന്‍ ഡ്രോണ്‍ വാങ്ങാന്‍ നിലവില്‍ കരാര്‍ ഉണ്ട്. 400 കോടി ഡോളര്‍ കരാര്‍ 30 ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ ആയുധം ഘടിപ്പിച്ച ഡ്രോണ്‍ മതിയെന്നാണ് സൈന്യത്തിന്റെ തീരുമാനം. രണ്ട് മിസൈലുകളും 500 പൗണ്ട് ഭാരമുള്ള ബോംബുകളും വഹിക്കാന്‍ ശേഷിയുള്ളതാണ് പ്രിഡേറ്റര്‍-ബി ഡ്രോണ്‍.

പ്രിഡേറ്റര്‍ വിഭാഗത്തില്‍പ്പെട്ട എം ക്യു 9 റീപ്പര്‍ ഡ്രോണുകള്‍ ഇറാഖ്, അഫ്ഗാന്‍, സിറിയന്‍ യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നു. റഫേല്‍, ട്രയംഫ് അടക്കമുള്ള ആയുധങ്ങള്‍ നിലവില്‍ ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം അക്രമണ ശേഷിയുള്ള പ്രിഡേറ്റര്‍-ബി ഡ്രോണ്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ ആകാശകോട്ടയ്ക്ക് കൂടുതല്‍ കരുത്താകും