Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സ്വപ്‌ന സുരേഷിനു വേണ്ടി അന്വേഷണം തുടരുന്നു: വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്. ഇവര്‍ തിരുവനന്തപുരത്തു തന്നെയുണ്ടെന്നാണ് വിവരം. പരിശോധന ശക്തമാക്കിയിട്ടും ഇവരെ പിടികൂടാനായിട്ടില്ല.

ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ലഭിച്ച ലാപ്‌ടോപ്പും പെന്‍ഡ്രൈവും കസ്റ്റംസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. കൂടാതെ ഫ്‌ലാറ്റിലെ സിസി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കും.

സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ ഇന്നലെയും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്തെ വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്ന സുരേഷ് ഹോട്ടലില്‍ തങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു പരിശോധന.

സ്വര്‍ണമടങ്ങിയ ബാഗ് പരിശോധിക്കുന്നതിന്റെ തലേ ദിവസമാണ് അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ നിന്നും സ്വപ്ന സുരേഷ് ഒളിവില്‍ പോയത് എന്നാണ് കസ്റ്റംസിന്റെ നിഗമനം. മൂന്ന് മാസം മുമ്പാണ് അമ്പലമുക്കിലെ ഫഌറ്റില്‍ സ്വപ്ന താമസം തുടങ്ങുന്നത്.