Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത്: കേസന്വേഷണത്തിന് രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സികള്‍

കൊച്ചി: നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തില്‍ രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിയേക്കും. രാജ്യസുരക്ഷയും രാജ്യാന്തര സ്വഭാവവും പരിഗണിച്ച് സി ബി ഐ, എന്‍ ഐ എ അന്വേഷണങ്ങളോടൊപ്പം ഇന്റലിജന്‍സ് ബ്യൂറോ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) എന്നിവയുടെ സഹായവും തേടും. മുന്‍പ് സമാന കുറ്റാന്വേഷണം നടന്നത് ടു ജി സ്‌പെക്ട്രം കേസിലാണ്.

സാമ്പത്തിക വശം സംബന്ധിച്ച അന്വേഷണത്തില്‍ കസ്റ്റംസിനൊപ്പം ആവശ്യമെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) ചേരും. മുഖ്യപ്രതി സ്വപ്ന സുരേഷിന് ഐഎസ്ആര്‍ഒ സഹകരണത്തോടെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ച സാഹചര്യം അതീവഗൗരവത്തോടെയാണ് എന്‍ഐഎ പരിശോധിക്കുന്നത്. കുറ്റകൃത്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് സംബന്ധിച്ച് സിബിഐയും തെളിവു ശേഖരണം തുടങ്ങിയിട്ടുണ്ട്.