Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

സ്വപ്‌നയെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലാണ് സ്വപ്‌ന എന്‍ ഐ എ കസ്റ്റഡിയിലായത്. സ്വപനയുടെ കുടുംബവും സന്ദീപ് നായരും അറസ്റ്റിലായി.

എന്‍ ഐ എ ബംഗളൂരു യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയില്‍ എടുത്തത്. ഉടന്‍ തന്നെ സ്വപ്നയെ എന്‍ ഐ എയുടെ കൊച്ചിയിലെ ഓഫീസില്‍ എത്തിക്കും. ആറ് ദിവസങ്ങള്‍ക്കു ശേഷമാണ് സ്വപ്നയെ അറസ്റ്റ് ചെയ്യുന്നത്.