Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സ്വപ്‌നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കേരളത്തിലെത്തിച്ചു. വാളയാര്‍ വഴിയാണ് അറസ്റ്റ് ചെയ്ത പ്രതികളെ കേരളത്തിലെത്തിച്ചത്. ഇരുവരെയും കൊച്ചിയിലെത്തിച്ച എന്‍ ഐ എ സംഘം ഇവരെ കോവിഡ് പരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുശേഷം പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തന്റെ നീക്കം. കൊച്ചിയിലെ എന്‍ ഐ എ ഓഫീസില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ ഐ എ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോള്‍ വന്നത്. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. പിടിയിലാകുമ്പോള്‍ സ്വപ്നയ്‌ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു എന്നാണ് വിവരം.

അതേസമയം, കസ്റ്റംസ് ഓഫീസുകളില്‍ സിഐഎസ്എഫ് സുരക്ഷ കൂട്ടി. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. ഇവര്‍ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്തി ചുമതലയേറ്റു. സ്വര്‍ണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.