Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കടുത്ത പ്രതിസന്ധി; ഏഴു ഡോക്ടര്‍മാരടക്കം 18പേര്‍ക്ക് കൊറോണ, 150 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 18പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴുപേര്‍ ഡോക്ടര്‍മാരാണ്. 40 ഡോക്ടർമാർ ക്വാറന്റീനിൽ പ്രവേശിച്ചു. കൂട്ടിരിപ്പുകാര്‍ക്കും രോഗം ബാധിച്ചു. കൂടുതല്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ അടച്ചിടും. ഇതോടെ മെഡി. കോളജ് ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയിലായി.

ഇതിനൊപ്പം രണ്ട് നഴ്സ്മാര്‍ക്കും കൊവിഡ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നാണ് സൂചന. 150 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു.നിലവിൽ സര്‍ജറി വിഭാഗം അടച്ചിട്ടിരിക്കുകയാണ്.

കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നതോടെ ആയിരം പരിശോധനാകിറ്റുകള്‍ മെഡിക്കല്‍കോളേജില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരം കിറ്റുകള്‍ മെഡിക്കല്‍ കോളേജിന് കൈമാറിയിട്ടുണ്ട്.