Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ വീണ്ടും കോവിഡ് മരണം: മരിച്ചത് കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് മരിച്ചത്. 56 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 43 ആയി.

വൃക്കരോഗ ബാധിതനായ ഇദ്ദേഹത്തെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മൂന്നു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡയാലിസിസിനും വിധേയനായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെയാണ് നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്.