Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

രണ്ടും കൽപ്പിച്ച് മോദി സർക്കാർ ; ഇന്ത്യയിലിരുന്ന് ശത്രുരാജ്യങ്ങളെ തകർക്കാനാകുന്ന റഫേൽ ഈ മാസം എത്തും , വിന്യാസം ലഡാക്കിൽ

ന്യൂഡൽഹി ; അതിർത്തിയിലെ പിന്മാറ്റത്തെക്കുറിച്ചു നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടെ ലഡാക്കിൽ സേനാനീക്കം ശക്തമാക്കി ഇന്ത്യ. രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കാവലാകാൻ മിസൈൽ സജ്ജമായ 6 റഫേൽ യുദ്ധവിമാനങ്ങൾ ജൂലൈ 27ന് ഫ്രാൻസിൽനിന്ന് ഇന്ത്യയിലെത്തുന്നതോടെ മേഖലയിൽ കൂടുതൽ കരുത്തരാകും ഇന്ത്യൻ സൈന്യം .

ഹരിയാനയിലെ അംബാല താവളമാക്കുന്ന വിമാനങ്ങൾ വൈകാതെ അതിർത്തിയിൽ വിന്യസിച്ചേക്കും. 60,000 കോടി രൂപ ചിലവിൽ 36 മീഡിയം മൾട്ടി റോൾ റഫേൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത് .

ഇതിനു മുന്നോടിയായി വ്യോമസേനയിലെ പൈലറ്റുമാർക്കും ,മറ്റ് ഉദ്യോഗസ്ഥർക്കും ഫ്രാൻസിൽ പരിശീലനം നൽകിയിരുന്നു . മാത്രമല്ല ഇന്ത്യയുടെ പ്രത്യേക അഭ്യർത്ഥന അനുസരിച്ച് പൈലറ്റുമാർക്ക് പ്രത്യേക പരിശീലനവും നൽകി .

മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫേലിന്റെ ആദ്യബാച്ചിനെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് വിന്യസിക്കുന്നതെന്നാണ് പ്രതിരോധ വൃത്തങ്ങൾ പുറത്ത് വിടുമെന്നായിരുന്നു ആദ്യ സൂചന .

യുഎഇയിലെ വ്യോമതാവളത്തിൽ ഇറങ്ങിയശേഷമാവും വിമാനം ഇന്ത്യയിലേക്കെത്തുക. സേനയുടെ 17–ാം നമ്പർ സ്ക്വാഡ്രൻ (ഗോൾഡൻ ആരോസ്) റഫാലിനായി അംബാലയിൽ സജ്ജമാക്കും. മേയ് അവസാനത്തോടെ രാജ്യത്ത് എത്തേണ്ടിയിരുന്ന റഫാൽ വിമാനങ്ങൾ കോവിഡ് പശ്ചാത്തലത്തിലാണു വൈകിയത്.

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയെക്കുറിച്ചു ചർച്ചചെയ്യാൻ ഉന്നത വ്യോമസേന കമാൻഡർമാർ ഈ ആഴ്ച യോഗം ചേരുന്നുണ്ട്. സുരക്ഷാ വിഷയങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്ന 2 ദിവസം നീണ്ടുനിൽക്കുന്ന കമാൻഡർമാരുടെ യോഗം 22ന് നടക്കുമെന്നാണു സൂചന.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയയുടെ നേതൃത്വത്തിലുള്ള കോൺഫറൻസിലെ പ്രധാന അജൻഡ ചൈനയുമായുള്ള അതിർത്തി വിഷയവും കിഴക്കൻ ലഡാക്കിലെ സേനാവിന്യാസവുമാകും.

നിലവിൽ സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളാണ് അതിർത്തിയോടു ചേർന്നുള്ള താവളങ്ങളിൽ ചൈനയെ ലക്ഷ്യമിട്ടു നിലയുറപ്പിച്ചിരിക്കുന്നത്. ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷി ഇതാണ് റഫേൽ യുദ്ധവിമാനങ്ങളെ വ്യത്യസ്തമാക്കുന്നത് . ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റഫേൽ .

മണിക്കൂറിൽ 1912 കിലോമീറ്റർ വേഗമുള്ള റഫേൽ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്.ഒറ്റപറക്കലിൽ 3700 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള റഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.എയർ ടു എയർ,എയർ ടു ഗ്രൗണ്ട്,എയർ ടു സർഫെഴ്സ് എന്നീ ത്രിതല ഗുണങ്ങൾ ഉള്ളതാണ് റഫേൽ.ലിബിയയിലും,സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫേൽ വിമാനങ്ങളാണ് . ഇന്ത്യയിൽനിന്ന് അയൽരാജ്യത്തെ ലക്ഷ്യങ്ങൾ തകർക്കാനാവും വിധം കരുത്തുള്ളതാണിവ.