Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

16 കാരിയെ പീഡിപ്പിച്ചു ; മദ്രസാ അധ്യാപകനായ അച്ഛനടക്കം 7 പേർ പിടിയിൽ

കാസർകോട് : അമ്മയുടെ അറിവോടെ 16 കാരിയെ മദ്രസാ അധ്യാപകനായ അച്ഛനടക്കം 7 പേർ പീഡിപ്പിച്ചു.

സംഭവത്തിൽ അച്ഛനടക്കം നാലുപേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. മൂന്ന് പേർക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. എട്ടാം ക്ലാസ് മുതൽ അച്ഛനടക്കമുള്ളവർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പീഡനത്തിനിരയായ പെൺകുട്ടി പോലീസിന് മൊഴി നൽകി. വീട്ടിൽ വച്ചായിരുന്നു പീഡനമെന്നും ഒരുവട്ടം ഗർഭഛിദ്രം നടത്തിയിരുന്നുവെന്നും മൊഴിയിൽ പറയുന്നു

അമ്മാവന്റെ നിർദ്ദേശ പ്രകാരം പോലീസിൽ നൽകിയ പരാതിയിലാണ് പീഡന വിവരം പുറത്തറിയുന്നത് . പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പോലീസ് കേസെടുത്തു.പീഡനവിവരം മറച്ചുവച്ച അമ്മയെയും പ്രതി ചേർക്കുമെന്ന് പോലീസ് പറഞ്ഞു. മദ്രസാ അധ്യാപകനായ അച്ഛൻ നേരത്തെയും പോക്സോ കേസ് പ്രതിയായിരുന്നു.