Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകള്‍ കൂടി കണ്ടെത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ കൂടി കണ്ടെത്തി. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. സ്ഥിരനിക്ഷേപം തിരുവനന്തപുരത്തെ എസ് ബി ഐയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ ലോക്കറില്‍ നിന്ന് കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കി.

അതേസമയം സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.