Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കോവിഡ് ; സംസ്ഥാനത്ത് ഇന്ന് രണ്ട്  പേർ കൂടി മരിച്ചു

ആലപ്പുഴ ; സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം . പട്ടണക്കാട് ചികില്‍സയിലിരിക്കെ ശനിയാഴ്ച മരിച്ച ചാലുങ്കല്‍ ചക്രപാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചക്രപാണിയെ ശാരീരികഅസ്വസ്ഥതകളെത്തുടർന്നാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത് .

ചക്രപാണിയുടെ മകള്‍ എഴുപുന്ന മത്സ്യസംസ്കരണ ഫാക്ടറിയിലെ ജീവനക്കാരിയാണ്. ഇവിടുത്തെ ജീവനക്കാരില്‍ നിന്ന് മുപ്പതിലധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിരുന്നു. ചക്രപാണിയുടെ മകള്‍ നിരീക്ഷണത്തിലാണ്.

ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇടുക്കി മാമാട്ടിക്കാനം സ്വദേശി സി.വി.വിജയനാണ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു മരിച്ചിരുന്നു. കാന്‍സര്‍ രോഗബാധിതനായിരുന്നു 61കാരനായ സി.വി. വിജയന്‍. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്ന നാലുപേരുടെ നില അതീവഗുരുതരമായി തുടരുന്നു. ഇതില്‍ മൂന്നുപേരും അന്‍പതുവയസിന് മുകളിലുള്ളവരാണ്