Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു

തിരുവനന്തപുരം ; ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്തസമിതി വ്യക്തമാക്കി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.

സാമൂഹിക അകലം പാലിച്ച് സർവീസുകൾ നടത്തുമ്പോൾ നഷ്ടം ഉണ്ടാകുന്നതായി മുൻപും ഉടമകൾ വിശദീകരിച്ചിരുന്നു . അടുത്തിടെ കോവിഡ് വ്യാപനം ശക്തമായതോടെ പലയിടങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാവുകയും സാമൂഹിക അകലം കർശനമായി പാലിച്ച് വേണം സർവീസ് നടത്തേണ്ടത് എന്ന് അധികൃതർ നിർദേശിക്കുകയും ചെയ്തിരുന്നു.