Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സമ്പൂർണ ലോക്ഡൗൺ ഇല്ല ; പകരം ശക്തമായ നിയന്ത്രണങ്ങൾ

തിരുവനന്തപുരം ; കോവിഡ് വ്യാപനം ശക്തമാണെങ്കിലും സമ്പൂർണ ലോക്ഡൗൺ അപ്രായോഗികമാണെന്നു മന്ത്രിസഭായോഗം. പകരം രോഗവ്യാപനം കൂടുതലായ പ്രദേശങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓൺലൈനിലൂടെയാണ് മന്ത്രിസഭായോഗം ചേർന്നത്. സമ്പൂർണ ലോക്ഡൗൺ ഗുണം ചെയ്യില്ലെന്ന സർവകക്ഷി യോഗത്തിന്റെ അഭിപ്രായമായിരുന്നു മന്ത്രിമാർക്കും . ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരും.

രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. വാണിജ്യകേന്ദ്രങ്ങളിൽ കൂടുതൽ പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്താനും തീരുമാനിച്ചു. ധനബിൽ പാസാക്കുന്നത് രണ്ടുമാസത്തേക്കു വൈകിപ്പിക്കാനുള്ള ഓർഡിനൻസിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.

ക്ലിഫ് ഹൗസിലിരുന്ന് മു‌ഖ്യമന്ത്രി പിണറായി വിജയൻ യോഗം നിയന്ത്രിച്ചു.മന്ത്രിമാർ ഔദ്യോഗിക വസതികളിലിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്.