Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഭാവിയിൽ മറ്റൊരു അവകാശ തർക്കം ഉണ്ടാകരുത് ; രാമക്ഷേത്രത്തിനെപ്പറ്റിയുള്ള വിവരങ്ങള്‍ പേടകത്തിലാക്കി 2000 അടി താഴ്ചയില്‍ സ്ഥാപിക്കും

പട്‌ന : ഭാവിയില്‍ വീണ്ടും അയോധ്യയെ സംബന്ധിക്കുന്ന തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാൻ രാമക്ഷേത്രത്തിനെപ്പറ്റിയുള്ള വിവരങ്ങള്‍ പേടകത്തിലാക്കി 2000 അടി താഴ്ചയില്‍ സ്ഥാപിക്കാൻ രാം ജന്മഭൂമി ക്ഷേത്രം ട്രസ്റ്റ് .

ക്ഷേത്രവും ഭൂമിയുമായും ബന്ധപ്പെട്ട ചരിത്രവസ്തുക്കള്‍ രേഖപ്പെടുത്തിയ പേടകമാണ് പുതിയ ക്ഷേത്രത്തില്‍ നിക്ഷേപിക്കുന്നത്. ക്ഷേത്രത്തെപ്പറ്റിയുള്ള ഓരോ കാലത്തേയും വിവരങ്ങള്‍ ചെമ്പില്‍ നിര്‍മ്മിച്ച പേടകത്തിലായിരിക്കും രേഖപ്പടുത്തുക . ഭാവിയില്‍ ഏതെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ക്ഷേത്രത്തെപ്പറ്റിയുള്ള ചരിത്ര വസ്തുതകള്‍ അറിയാന്‍ ഇത് ഉപകരിക്കും.

വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണ് രാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി ഉത്തരവ് വന്നത് . പുരാതന തെളിവുകളുടെയും , ചരിത്രങ്ങളുടെയും പിൻബലത്തോടെയായിരുന്നു കോടതി വിധി .

ഇക്കാര്യം ഇപ്പോഴത്തെ തലമുറയ്ക്കും വരുന്ന തലമുറയ്ക്കും ഒരു പാഠമാണെന്ന് ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപാല്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിക്കുക . വമ്പൻ പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത് . രാജ്യത്തെ വിവിധ പുണ്യസ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും പുണ്യ നദികളില്‍ നിന്നുള്ള ജലവും ക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജയ്ക്കായി അയോധ്യയിലെത്തിക്കും .