Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ചൈനയ്ക്ക് താക്കീത് ; ചരിത്രത്തിലാദ്യമായി 16,000 അടി ഉയരെ ഔട്ട്‌പോസ്റ്റില്‍ ആദ്യമായി ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : അതിർത്തിയിൽ ഇന്ത്യ വൻ സേനാവിന്യാസത്തിനായി ഒരുങ്ങുന്നുവെന്ന് റിപ്പോ‌ർട്ടുകൾ. ചരിത്രത്തിലാദ്യമായി ദൗലത് ബേഗ് ഓള്‍ഡിയില്‍ മിസൈല്‍ തൊടുക്കാവുന്ന ടി-90 ടാങ്കുകള്‍ ഉള്‍പ്പെടെ വന്‍ സൈനിക സന്നാഹം എത്തിച്ച് ഇന്ത്യ. കാരക്കോറം പാസ് വഴി ചൈനീസ് കടന്നുകയറ്റം ഉണ്ടായാല്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് കവചിത വാഹനങ്ങളും നാലായിരത്തോളം സൈനികരും രംഗത്തെത്തിയിരിക്കുന്നത്. ആദ്യമായാണ് മേഖലയില്‍ ഇന്ത്യ ഇത്രയും വലിയ സൈനികവിന്യാസം ഒരുക്കുന്നത്.

മിസൈലുകള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ടി-90 ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, സര്‍വ ആയുധങ്ങളുമായി ഒരു ബ്രിഗേഡ് സൈനികര്‍ (40,000) എന്നിവയാണ് ഇന്ത്യ വിന്യസിക്കുക. സുരക്ഷാ ഭീഷണി മുന്നിൽകണ്ടാണ് ഇന്ത്യയുടെ നീക്കം.കവചിത വാഹനങ്ങള്‍, ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍സ്, എം-777 ഹൊവിറ്റ്‌സറുകള്‍, 130 എം.എം. തോക്കുകള്‍ എന്നിവ നിലവിൽ ദൗലത് ബേഗ് ഓള്‍ഡിയിലുണ്ട്. പാംഗോംഗ് തടാകത്തിന് സമീപമുള്ള ഫിംഗര്‍ 14,15,16,17 എരിയകളില്‍ ചൈനീസ് സൈന്യം കടന്നുകയറിയ സമയത്താണ് ഈ വിന്യാസം നടത്തിയത്

ദൗലത് ബേഗ് ഓള്‍ഡിയില്‍ (ഡിബിഒ) ഇന്ത്യയുടെ അവസാന ഔട്ട്‌പോസ്റ്റ് 16000 അടി ഉയരത്തിലാണ്. കാരക്കോറം പാസിന്റെ വടക്കായി ചിപ്-ചാപ് നദിക്കരയിലാണിത്. ദര്‍ബൂക്ക്-ഷയോക്-ഡിബിഒ റോഡിലെ ചില പാലങ്ങള്‍ക്ക് ടി-90 ടാങ്കുകളുടെ ഭാരം താങ്ങാന്‍ ശേഷിയില്ലാതിരുന്നതിനാല്‍ പ്രത്യേക സംവിധാനം ഒരുക്കി നദിയിലൂടെ ഇറക്കി കയറ്റുകയായിരുന്നു .