Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിന് എതിരെ തലകുത്തിനിന്ന് സമരം

കൊച്ചി : ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിന് എതിരെ തലകുത്തിനിന്ന് സമരം . ജനകീയവേദി അംഗം വി ടി സെബാസ്റ്റ്യനാണ് വ്യത്യസ്തമായ സമരരീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കടല്‍കയറ്റ പ്രശ്‌നം പരിഹരിക്കണമെന്നത് ചെല്ലാനംകാര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍, മാറിമാറി വരുന്ന സര്‍ക്കാരുകളൊന്നും ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ല.

തലതിരിഞ്ഞ തീരുമാനങ്ങളാണ് ചെല്ലാനത്ത് സര്‍ക്കാര്‍ എടുക്കുന്നതെന്ന് ആരോപിച്ചാണ് സെബാസ്റ്റ്യന്‍ പ്രതീകാത്മകമായി തലകുത്തി നിന്ന് സമരം ചെയ്തത്. കടല്‍ഭിത്തി നിര്‍മാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ചെല്ലാനത്ത് തുടരുന്ന സമരം ഇന്ന് 281-)0 ദിവസത്തിലെത്തി.

കോവിഡ് കാലത്ത് വലിയതോതിലുള്ള കടലാക്രമണമുണ്ടായത് ചെല്ലാനത്ത് കനത്ത ദുരിതം വിതച്ചിരുന്നു.