Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ചൈനയുടെ നീക്കങ്ങൾ തൃപ്തികരമല്ല ; അജിത് ഡോവലും , സൈനിക മേധാവികളുമായുള്ള ഉന്നതതല സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി : കമാന്റര്‍തല ചര്‍ച്ചയുടെ അഞ്ചാം ഘട്ട കമാന്റര്‍തല ചര്‍ച്ച പൂര്‍ത്തിയായതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗം ഇന്ന്. യോഗത്തിന് മുമ്പ് കരസേനാ മേധാവി എം.എം.നരവാനേ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ലഡാക്കിലെ സ്ഥിതിയും ഇരുരാജ്യത്തെ സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിവരവും ധരിപ്പിക്കും.

ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ മേജര്‍ ജനറല്‍ ലിയൂ ലിന്നും തമ്മിലാണ് ചൈനയുടെ അതിര്‍ത്തിമേഖലയിലെ മോള്‍ഡോവിൽ വച്ച് ചർച്ച നടത്തിയത്. അതേ സമയം ചൈന സ്റ്റഡി ഗ്രൂപ്പിന്റെ ഭാഗമായാണ് ഇന്ന് അടിയന്തിര യോഗം .മുതിർന്ന സർക്കാർ സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

ഫിംഗർ നാലിന് സമീപമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള നിർമ്മാണങ്ങൾ ചൈന പൊളിച്ച് നീക്കിയിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിൽ നിന്നും പൂർണ്ണമായും പിൻവാങ്ങില്ലെന്ന സൂചനയാണ് ചൈന നൽകുന്നത്. ഫിംഗര്‍ 4 പ്രദേശത്തെ ചൈനീസ് സാന്നിധ്യം കുറയുന്നതായി ഉപഗ്രഹ ചിത്രങ്ങൾ ജൂലൈ പത്തിന് പുറത്തുവന്നിരുന്നു. ടെന്റുകളും ഷെഡുകളും ഉൾപ്പെടെ നൂറു കണക്കിന് ചൈനീസ് നിർമ്മിതി‌കൾ ഫിംഗർ 4 ൽ കാണാമായിരുന്നു.

അതിര്‍ത്തിയിലെ പാംഗോംഗ് തടാക മേഖലയില്‍ ചൈന സൈനിക സാന്നിദ്ധ്യം കൂട്ടിയിരിക്കുന്നുവെന്ന സൂചനകളും ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രിയുമായും മറ്റും അജിത് ഡോവല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമാന രീതിയിൽ ചർച്ചകൾ നടത്താനും ഇന്ത്യ ആലോചിക്കുന്നുണ്ട്.