Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായ സംഭവം ; മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി : കോലഞ്ചേരിയിൽ എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുടെ പരാതിയിൽ ബലാത്സംഗത്തിനും എസ്‌ സി, എസ്‍ ടി നിയമപ്രകാരവുമാണ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു.കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂവാറ്റുപുഴ ഡിവൈ എസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം

സംഭവവുമായി ബന്ധപ്പെട്ട് വൃദ്ധ ആക്രമണത്തിന് ഇരയായ വീട്ടിലെ സ്ത്രീയും അവരുടെ ഭർത്താവും മകനുമാണ് കസ്റ്റഡിയിലായത്. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു ഡ്രൈവറെയും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തോ എന്ന് വ്യക്തമല്ല. നില ഗുരുതരമായതിനാൽ വൃദ്ധയുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല
.
കോലഞ്ചേരിയിൽ പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വൃദ്ധയാണ് ഞായറാഴ്ച അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. ലൈംഗികമായി പീഡിപ്പിച്ചതിനൊപ്പം ആയുധങ്ങൾ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൻ കുടലിനടക്കം പരിക്കേറ്റിട്ടുണ്ട്. ഒന്നിലധികം പേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് കരുതുന്നത്.

ഇവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.