Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

രാജ്യം കാത്തിരിക്കുന്ന ചരിത്ര നിമിഷങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം ; അയോധ്യയിൽ സുരക്ഷ ശക്തം

ന്യൂഡൽഹി ; രാജ്യം കാത്തിരിക്കുന്ന ചരിത്ര നിമിഷങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം .രാമക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളികൊണ്ടുള്ള ശില സ്ഥാപിച്ച് ക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കും. ആഘോഷ ലഹരിയിലമർന്നിരിക്കുന്ന ക്ഷേത്രനഗരത്തിൽ കനത്ത സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകളെന്ന് സംഘാടകർ അറിയിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് കഴിഞ്ഞ ദിവസം അനാവരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്ത ഗോപാൽദാസ് എന്നിവരാണ് വേദിയിൽ ഉണ്ടാവുക.

135 സന്യാസിമാര‍ടക്കം 250 പേർ ചടങ്ങി‍ൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ് അറിയിച്ചു. 11.30 ന് എത്തുന്ന പ്രധാനമന്ത്രി ഹനുമാൻഗഡി ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷമായിരിക്കും രാമജന്മഭൂമിയിലെത്തുക. 12.30 ന് ആരംഭിക്കുന്ന ചടങ്ങുകൾ 2 മണിവരെ നീണ്ടേക്കും. അയോധ്യയുടെ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.

അയോധ്യ നഗരത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഫൈസാബാദിലും കനത്ത സുരക്ഷാ സന്നാഹമുണ്ട് . മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ഹനുമാൻ ഗഡി മുതൽ രാമക്ഷേത്രം വരെയുള്ള വഴിയിൽ താമസിക്കുന്നവർക്കെല്ലാം പ്രത്യേക പാസ് നൽകിയിട്ടുണ്ട്. പുറത്തു നിന്നുള്ളവരിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി