Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

റംബൂട്ടാൻ പഴം വിഴുങ്ങി ഹൃദയമിടിപ്പ് നിലച്ച കുഞ്ഞിന് പുതുജന്മം

കൊച്ചി : റംബൂട്ടാൻ പഴം അബദ്ധത്തിൽ വിഴുങ്ങി അനക്കം നിലച്ച കുഞ്ഞ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക്. ആലുവ സ്വദേശികളായ ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞാണ് മൂന്ന് ദിവസത്തെ ചികിത്സക്കുശേഷം അപകടനില തരണം ചെയ്തത്.ബ്രോങ്കോസ്കോപ്പി പ്രക്രിയയിലൂടെയാണ് ശ്വസനനാളത്തിൽ കുടുങ്ങിയ റംബുട്ടാൻ പൂർണമായും പുറത്തെടുത്തത്. പിന്നീട് വെൻറിലേറ്ററിൻറെ സഹായത്തിലായിരുന്നു കുട്ടി.

ജൂലൈ 28 നാണ് പഴം ശ്വാസനാളിയിൽ കുടുങ്ങി കുഞ്ഞ് ബോധരഹിതനായത്. ഉടൻതന്നെ ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.15 മിനിട്ടോളം നീണ്ട ശ്രമകരമായ ചികിത്സക്കൊടുവിലാണ് ഹൃദയമിടിപ്പ് വീണ്ടെടുത്തത്.

ശ്വാസകോശം സാധാരണ നിലയിൽ ആകാനും മസ്തിഷ്കത്തിന് സംഭവിച്ചേക്കാവുന്ന തകരാറുകൾ ഒഴിവാക്കാനുമായിരുന്നു തുടർ ചികിത്സ .ഘട്ടം ഘട്ടമായി വെന്റിലേറ്ററിന്റെ സഹായം കുറച്ചുകൊണ്ടു വന്നു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് തീവ്ര പരിചരണവിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റി.

രണ്ട് ദിവസം മുൻപാണ് ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ചത് . മരണകാരണം നാണയമല്ലെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കൂടുതൽ വിശദീകരണത്തിനായി ഫോറൻസിക് സഹായം തേടിയിട്ടുണ്ട്.