Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

അഫ്ഗാൻ ജയിലിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐഎസ് ഭീകരൻ

ന്യൂഡൽഹി ; അഫ്ഗാൻ ജയിലിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐഎസ് ഭീകരൻ. കാസർകോട് സ്വദേശിയായ കെ പി ഇജ്ജാസായിരുന്നു ചാവേർ ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 29 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്. പത്ത് ഐഎസ് ഭീകരരെയാണ് അഫ്ഗാൻ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇജാസാണെന്നാണ് ‌റിപ്പോർട്ട്.

അഫ്ഗാനിസ്ഥാനിലെ ജലാലബാദ് ജയിലിൽ ഇന്നലെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടന്നത്. ജയിലിന് മുന്നില്‍ ഒരു കാര്‍ പൊട്ടിത്തെറിച്ചതോടെയാണ് ആക്രമണങ്ങളുടെ തുടക്കം. നങ്കർഹർ പ്രവിശ്യയിലായിരുന്നു സംഭവം. സ്ഫോടനത്തിലൂടെ ജയിൽ കവാടം തകർത്ത് ഭീകരരെ രക്ഷിച്ചു. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്.ഇജാസിന്റെ ഭാര്യ റാഹില നിലവിൽ അഫ്ഗാൻ എജൻസികളുടെ കസ്റ്റഡിയിലാണ്.